കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ;ചിത്രങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ഭീഷണി

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണതക്കെതിരെ പ്രതികരിച്ച കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ.

‘കമലിനെയും അയാളെ പോലെയുള്ളവരെയും ഒന്നുകില്‍ വെടിവെച്ച് കൊല്ലണം, അല്ലെങ്കില്‍ തൂക്കിലേറ്റണം. എന്നാലെ അവരെ പോലെയുള്ളവര്‍ ഒരു പാഠം പഠിക്കുകയുള്ളു.

ഹിന്ദു വിശ്വാസികളെ മോശമായി ചിത്രീകരിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ഈ വിശുദ്ധ മണ്ണില്‍ ജീവിക്കാനുള്ള അവകാശമില്ല. അവരുടെ വാക്കുകള്‍ക്ക് മരണമാണ് തിരിച്ചു കിട്ടേണ്ടണ്ടത്.’

ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറയുന്നു.

കമലിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും, കമലോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഭാഗമായ ചിത്രങ്ങള്‍ കാണില്ലെന്ന് സംഘടനാ അംഗങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും മീററ്റ് ഹിന്ദു മഹാസഭ പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം നിലനില്‍ക്കുന്നുണ്ട് എന്ന പരാമര്‍ശം നടത്തിയതിന് കമല്‍ ഹാസനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ഭീഷണി മുഴക്കിയിരുന്നു.

യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നും കമല്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News