ദില്ലി :ഹാര്‍ദിക് പട്ടേലിന് പിന്നാലെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങി ജിഗ്‌നേഷ് മേവാനിയും.രാഹുല്‍ഗാന്ധിയുമായി നടത്തി ചര്‍ച്ച തൃപ്ത്തികരമായിരുന്നുവെന്ന് മേവാനി ഗുജറാത്തില്‍ പറഞ്ഞു.
സഖ്യം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി.അതേ സമയം രാഹുല്‍ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിച്ച് അമിത് ഷാ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് ജിഗ്‌നേഷ് മേവാനി തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്.എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച് നടത്തിയ മേവാനി മുന്‍ നിലപാട് തിരുത്തുന്നതായി സൂചന നല്‍കുന്നു.
17 മിനിറ്റ് കൂടിക്കാഴ്ച്ചയില്‍ ഗുജറാത്തിന്റെ ചുമതലയുള്ള അശോക് ഗലോട്ടു പങ്കെടുത്തു.തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഇത് വരെ ഒരൊറ്റ ബിജെപി നേതാവ് പോലും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മേവാനി കുറ്റപ്പെടുത്തി.
അതേ സമയം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് പര്യടനം ഗുജറാത്തില്‍ ആരംഭിച്ചു. ഗുജറാത്തില്‍ കച്ചില്‍ പ്രസംഗിക്കവേ യുപിഎ കാലത്ത് കോണ്‍ഗ്രസ് സംസ്ഥാനനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി.
നര്‍മ്മദ അണക്കെട്ട് പദ്ധതി്ക്ക് യുപിഎ അനുമതി നല്‍കാത്തതെന്തെന്ന ചോദ്യങ്ങളും അമിത് ഷാ ഉയര്‍ത്തി.ആറ് ദിവസം ഗുജറാത്തിലുള്ള അമിത് ഷാ സ്വന്തം സംസ്ഥാനം കൈവിടാതിരിക്കാന്‍ 33 ജില്ലകളില്‍ പര്യടനം നടത്തും.

Get real time update about this post categories directly on your device, subscribe now.