പത്മാവതിയുടെ റിലീസിനെ ചൊല്ലി ബോളിവുഡില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഹിന്ദു സംഘടനകളും ബിജെപിയും ചിത്രത്തിന് എതിരായി രംഗത്തെത്തിയിരുന്നു.
പത്മാവതിക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധങ്ങള്‍ ദീപികയുടെയും രണ്‍വീറിന്റെയും സ്വകാര്യ ജീവിതത്തിലും വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. രണ്‍വീറിന്റെ ട്വീറ്റുകള്‍ വിലയിരുത്തിയാണ് ആരാധകര്‍ ഇരുവര്‍ക്കും പ്രശ്നങ്ങള്‍ ഉടലെടുത്തതായി പറയുന്നത്.
2013ല്‍ ഗോയിലോണ്‍ കി രാസലീലയുടെ ഷൂട്ടിങ്ങിന് ഇടയിലായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദീപികയോടുള്ള രണ്‍വീറിന്റെ ദേഷ്യത്തിന് കാരണവുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ട് ദിവസം മുന്‍പ് പത്മാവതിയുടെ 3D ലോഞ്ചിന് ദീപിക എത്തിയിരുന്നു.
എന്നാല്‍ പരിപാടികളിലേക്ക് അതിഥികളെ പേരെടുത്ത് ക്ഷണിച്ച വ്യക്തി ദീപികയുടെ പേര് പറഞ്ഞിരുന്നില്ല. പത്മാവതിയില്‍ ദീപികയുടെ സഹതാരങ്ങളായ ഷാഹിദ് കപൂറും, രണ്‍വീര്‍ സിങ്ങും ലോഞ്ചിന് എത്തിയിരുന്നുമില്ല.
ലോഞ്ചിന് പോവേണ്ടതില്ലെന്ന് മൂവരും ചേര്‍ന്ന് തീരുമാനിച്ചതിന് ശേഷം ദീപിക അപ്രതീക്ഷിതമായി പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലുള്ള ദേഷ്യമാണ് രണ്‍വീര്‍ ട്വീറ്റുകളിലൂടെ വ്യക്തമാക്കിയത്.
Get real time update about this post categories directly on your device, subscribe now.