ചെന്നൈ: കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന ഹിന്ദുമഹാസഭ നേതാവിന്റെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി കമല്‍ രംഗത്തെത്തി.
അവരെ ചോദ്യം ചെയ്താല്‍ നമ്മളെ അവര്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജയിലിലടക്കും. ഇപ്പോള്‍ ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമല്‍ ചോദിച്ചു.
ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണെന്നും അതാണ് ഇത്തരം ആളുകള്‍ ഭീഷണിയുമായി രംഗത്തെത്താന്‍ കാരണമെന്നും കമല്‍ഹാസന്‍ പറയുന്നു.
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് വിവാദ പ്രസ്താവനയുമായി അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു.
കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം. എന്നാല്‍ മാത്രമേ ഇത്തരക്കാര്‍ പഠിക്കുകയുള്ളൂ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല എന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്താവന.
Get real time update about this post categories directly on your device, subscribe now.