സൗദി രാജകുമാരന്‍ അറസ്റ്റില്‍

റിയാദ്: സൗദി മന്ത്രി സഭയിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൂട്ട അറസ്റ്റ് .സൗദി രാജകുമാരനായ അല്‍വലീദ് ബിന്‍ തലാലി, രാജകുടുംബത്തിലെ ചില പ്രമുഖര്‍ നാല് മന്ത്രിമാര്‍, 10 മുന്‍ മന്ത്രിമാര്‍ എന്നിവരടങ്ങുന്ന വലിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ അറസ്റ്റു ചെയ്ത കാര്യം സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി തന്നെയാണ് പുറത്തുവിട്ടത്. ഭരണ നേതൃത്വത്തെ പ്രമുഖരെ അറസ്റ്റ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്

രാജകുമാരാന്‍മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്.
രാജകുടുംബത്തിലെ ഉന്നതര്‍ക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങള്‍ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന.

നടപടി നേരിടുന്നവര്‍ രാജ്യം വിട്ടു പോകാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.
കഴിഞ്ഞ സെപ്തംബറിലും അധികാരകേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള 32-ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here