തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
പുണ്യാളന്‍ പ്രെവറ്റ് ലിമിറ്റഡിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പുണ്യാളന്‍ അഗര്‍ബത്തീസിലെ സൂപ്പര്‍ ഹിറ്റ് ഗാനം മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത് രഞ്ജിത് ശങ്കര്‍ തന്നെയാണ്. പ്രേതം, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.
ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here