കരി നിയമത്തിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ പത്രിക; മുഖ്യമന്ത്രി വസുന്ധര രാജയെ ബഹിഷ്‌കരിക്കും

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ ബഹിഷ്‌കരിക്കുമെന്ന് രാജസ്ഥാനിലെ പ്രമുഖ ദിനപത്രമായ രാജസ്ഥാന്‍ പത്രിക. എഡിറ്റോറിയലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അഴിമതി അന്വേഷണവും മാധ്യമപ്രവര്‍ത്തനവും നിയന്ത്രിക്കുന്ന കരിനിയമം പിന്‍വലിക്കുന്നത് വരെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.

അഴിമതി അന്വേഷണവും മാധ്യമപ്രവര്‍ത്തനവും നിയന്ത്രിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ബിജെപി ആഭിമുഖ്യം പുലര്‍ത്തുന്ന പത്രമായ രാജസ്ഥാന്‍ പത്രികയും മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ രംഗത്തെത്തിയത്.

കരിനിയമം പിന്‍വലിക്കും വരെ വസുന്ധര രാജയെ ബഹിഷ്‌കരിക്കാനാണ് രാജസ്ഥാന്‍ പത്രികയുടെ തീരുമാനം. എഡിറ്റര്‍ ഇന്‍ ചീഫ് ഗുലാബ് കൊഠാരി ഇന്നലെ പേജിലെഴുതിയ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രി വസുന്ധരാ രാജയുടെയോ, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് അറിയിച്ചു.

ന്യായാധിപന്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ജനസേവകര്‍ക്ക് എതിരെയുള്ള പരാതികളില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും, അനുമതി ലഭിച്ച് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നുമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കരിനിയമത്തിന്റെ വ്യവസ്ത.

എന്നാല്‍ ഇത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here