ഇന്ത്യന്‍ നായകന്‍റെ പിറന്നാളാഘോഷിക്കാന്‍ അനന്തപുരി; ഇക്കുറി പിറന്നാളാഘോഷം അവിസ്മരണീയമാകും

തിരുവനന്തപുരം:ട്വന്‍റി 20 ആവേശത്തിനൊപ്പം 29 തികയുന്ന ഇന്ത്യന്‍ നായകന്‍റെ പിറന്നാളാഘോഷത്തിനും അനന്തപുരി ഒരുങ്ങി.

തിരുവനന്തപുരത്ത് നടക്കുന്ന ട്വന്‍റി 20യില്‍ പങ്കെടുക്കാന്‍ ഇന്ന് രാത്രിയെത്തുന്ന നായകനും കൂട്ടുകാര്‍ക്കും സര്‍പ്രൈസ് വിഭവമാണ് പിറന്നാള്‍ സമ്മാനമായി കോവളത്തെ റാവീസ് ലീല ഹോട്ടലില് ഒരുക്കിയിരിക്കുന്നത്.കേരളത്തിലെ പിറന്നാളാഘോഷം അവിസ്മരണീയമാക്കാനാണ് അണിയറപ്രവര്‍ത്തരകരുടെ തീരുമാനം.

കോവളത്തെ കടലിനെ സാക്ഷിയാക്കിയാവും പ്രിയതാരത്തിന്‍റെ പിറന്നാള്‍ രാത്രി. അടുക്കളയില്‍ നായകനുവേണ്ടി സര്‍പ്രൈസ് രുചികൂട്ടുകളാണ് ലീലാഹോട്ടല്‍ ഒരുക്കുന്നത്. കോഹ്ലിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിറന്നാള്‍ കേക്കാവും പിറന്നാളാഘേഷത്തിലെ പ്രത്യേകത.

കേരളത്തനിമയോടെയാവും അതിഥികളെ സ്വീകരിക്കുക. ഇന്നലെ ഇന്ത്യന്‍ ടീമംഗങ്ങളോടൊപ്പം കോഹ്ലി പിറന്നാളാഘോഷിക്കുന്ന ചിത്രങ്ങള്‍ ബി സി സി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു .ഇന്ത്യന്‍ ടീമിന്‍റെ നായകനെന്ന നിലയില്‍ കോഹ്ലിയുടെ ആദ്യത്തെ പിറന്നാളാഘോഷമാണിത്.

ക‍ഴിഞ്ഞ വര്‍ഷങ്ങളിലെ പിറന്നാളാഘേഷത്തോക്കാള്‍ വ്യത്യസ്തവും അവിസ്മരണായവുമാവും ഇക്കുറി നായകന്‍റെ കേരളത്തിലെ പിറന്നാള്‍.ചെവ്വാ‍ഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍റും തമ്മിലുള്ള അവസാന ട്വന്‍റി 20 മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News