കാത്തിരുന്ന ഫീച്ചറുകള്‍ ഫേസ്ബുക്ക് ഉടന്‍ അവതരിപ്പിക്കും

പുതിയ ഫീച്ചറുകളുടെ പരീക്ഷണവുമായ് ഫെയ്സ്ബുക്ക്. മറ്റൊരാള്‍ക്കു വേണ്ടി പണമയക്കാന്സാധിക്കുന്ന റെഡ് എന്‍വലപ്പ് , ഏറ്റവും പുതിയ വാര്ത്തകള്പ്രത്യക്ഷപ്പെടുന്ന ബ്രേക്കിങ് ന്യൂസ് എന്നീ ഫീച്ചറുകളാണ് ഫെയ്സ്ബുക്ക് പരീക്ഷിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെയും ഔദ്യോഗിക പരീക്ഷണം ആരംഭിച്ചിട്ടില്ലാത്ത ഈ രണ്ട് ഫീച്ചറുകള്നെക്സ്റ്റ് വെബ് എന്ന ഓണ്ലൈന് പ്രസിദ്ധീകരണത്തിന്റെ സോഷ്യല്മീഡിയാ ഡയറക്ടര് മാറ്റ് നവാരയാണ് ആദ്യമായി കണ്ടെത്തിയത്.

റെഡ് എന്വലപ്പിനെ പറ്റി പ്രതികരിക്കാത്ത ഫെയ്സ്ബുക്ക് ബ്രോക്കിങ് ന്യൂസ് ഫീച്ചര് തങ്ങളുടെ ഭാവി പരീക്ഷണങ്ങളിലൊന്നാണെന്ന് സ്ഥിരീകരിച്ചതായി റീകോഡ് ഡോട്ട് നെറ്റ് റിപ്പോര്ട്ട് ചെയ്യ്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് എപ്പോഴും പുതിയ ഫീച്ചറുകള്പരീക്ഷാറുള്ളതാണെന്നും അതില് ഇപ്പോള്പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലെന്നുമാണ് വാര്ത്തകളോടുള്ള ഫെയ്സ്ബുക്ക് പ്രതിനിധിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News