ഒരു കയ്യില്‍ ഗെയില്‍ പ്രക്ഷോഭം ; മറ്റെ കയ്യില്‍ ഗെയില്‍ നല്‍കുന്ന കോടികളുടെ വാടക പണം; ജമാഅത്ത് ഇസ്ലാമിയുടെ ഇരട്ടമുഖം പുറത്ത്; വെല്‍ഫെയര്‍ പാര്‍ട്ടി ഇരുട്ടില്‍ തപ്പുന്നു

കണ്ണൂര്‍: കണ്ണൂർ ഇരിക്കൂർ-മട്ടന്നൂർ റോഡിലെ കൊളപ്പയിൽ 60 ഏക്കർ ഭൂമി ജമാ അത്തെ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസാം ചാരിറ്റബിൾ ട്രസ്റ്റിന്റെ താണ്. 9 ഏക്കർ ഭൂമിയിൽ നിറയെ ഗെയിൽ പദ്ധതിയുടെ പൈപ്പുകൾ. 2011 മുതൽ ഇവിടെ ഈ പൈപ്പുകളുണ്ട്.

ഭൂമി വാടകയിനത്തിൽ 1.50ലക്ഷംരൂപ മുതൽ ഇപ്പോൾ രണ്ടര ലക്ഷം രൂപ വരെ ട്രസ്റ്റ് കൾക്ക് വരുമാനം 6 വർഷം കോടികൾ വരുമാനമുണ്ടാക്കി. അന്നു മുതൽ 6 വർഷം വരെ വെൽഫെയർ പാർട്ടിക്കോ ജമാഅത്തെ ഇസ്ലാമി ക്കോ ഗെയിലിനോട് വിയോജിപ്പോ അലർജിയോ ഉണ്ടായിരുന്നില്ല.

പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ഗെയിൽ പൈപ്പ്ലൻ മുന്നോട്ടു പോകാൻ തുടങ്ങി. ഏക്കറ്കണക്കിന് ഭൂമിയിലെ പൈപ്പുകൾ പദ്ധതി പ്രദേശത്തേക്ക് മാറ്റാൻ തുടങ്ങിയതോടെ രാഷ്ട്രീട്രീയ സംഘടനയായ വെൽഫെയർ പാർടി മുക്കത്ത് ജനകീയ പ്രശ്നമെന്ന പേരിൽ സമരം ആരംഭിച്ചു.

ജമാ അത്തെഇസ്ലാമിയുടെ ജനകീയ മുഖത്തിന് പിന്നിലെ അജണ്ടകൾ ഇതോടെ മറനീക്കി പുറത്ത് വരികയാണ്. രാഷ്ട്രീയ മുതലെടുപ്പിനൊപ്പം സാമ്പത്തിക സ്രോതസ്സായി പൈപ്പ് ലൈൻ നിലനിർത്തുക എന്ന അജണ്ടയാണ് ഇതിന് പിന്നിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here