
പാറ്റ്‌ന: ‘വണ്‍മാന്‍ ഷോ’യും ,’ടു മെന്‍ ആര്‍മി’ ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് ബിജെപി നേതാവും എംപിയുമായി ശത്രുഘ്‌നന്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായാണ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്.
ബിജെപി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും അസംതൃപ്‌തരാണെന്നും വരുന്ന ഹിമാചല്‍ തെരഞ്ഞെടുപ്പിലും ഗുജറാത്തിലും ബിജെപി വെല്ലുവിളി നേരിടുമെന്നും സിന്‍ഹ വ്യക്തമാക്കി.
ർനോട്ട് നിരോധനത്തിന്റെ വീഴ്‌ചകളെ പാര്‍ട്ടി ആത്മാര്‍ത്ഥമായി പരിശോധിക്കണം. ഈ തീരുമാനത്തിനുശേഷം നിരവധി പേര്‍ക്ക് ജോലി പോയ കാര്യം ബിജെപി നിഷേധിക്കരുതെന്നും സിന്‍ഹ പറഞ്ഞു.
അതേസമയം ബി.ജെ.പി വിടുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ബി.ജെ.പിയില്‍ ചേര്‍ന്നത് പാര്‍ട്ടി വിടാനല്ലെന്നും പക്ഷെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ലഘുവായി പറയില്ലെന്നും സിന്‍ഹ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here