മോഹവിലയുമായെത്തിയ മഹീന്ദ്രയുടെ ഗസ്റ്റോ വിപണിയിൽ തരംഗമാകുമോ

മഹീന്ദ്ര ഗസ്റ്റോയുടെ പുതിയ പതിപ്പ് ഗസ്റ്റോ ആർ എസ് ക‍ഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വ്യത്യസ്തമായ ഗ്രാഫിക്സുമായി ചുവപ്പ്-വെളുപ്പ്, നീല-വെളുപ്പ് എന്ന നിറക്കൂട്ടുമായെത്തിയ ഗസ്റ്റോ ആർഎസ് കാ‍ഴ്ചയിലെ മാറ്റമൊ‍ഴിച്ചാൽ ഗസ്റ്റോ തന്നെയാണ്.

110സിസി ആണ് എഞ്ചിന്‍ കരുത്ത്. ഗസ്റ്റോ ആർഎസിന്‍റെ പ്രധാന പ്രത്യേകത സെന്‍റർ സ്റ്റാന്‍ഡിൽ വെക്കാതെ തന്നെ കിക് സ്റ്റാർട്ട് ചെയ്യാമെന്നതും എൽഇഡി പൈലറ്റ് ലാംപ് എന്നിവയുമാണ്. 12 ഇഞ്ച് വീലുകളാണ് മറ്റൊരു പ്രത്യേകത. 60.25കി.മീ ആണ് മൈലേജ് ആയി പറയു്നനത്.

48,110 എന്ന മോഹവിലയിലാണ് വാഹനം ഡൽഹി ഷോറൂമിൽ ലഭിക്കുക. പേടിഎം ആപ്പ് വ‍ഴിയോ സൈറ്റ് വ‍ഴിയോ വാങ്ങിയാൽ 6000 രൂപ ക്യാഷ്ബാക്ക് എന്ന വാഗ്ദാനവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here