ബിജെപിക്ക് ഒരിക്കലും പിടിച്ചെടുക്കാനാകാത്ത കോട്ട; കേരളം ചരിത്രത്തില്‍ ഇങ്ങനേയും തിളങ്ങും; രാജ്ദീപ് സര്‍ദേശായി

ഷാര്‍ജ: ബി.ജെ.പി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ കോട്ടയാണ് കേരളമെന്നും പ്രബുദ്ധരായ കേരളീയ സമൂഹം അതിനെ ധീരമായി നേരിടുകയാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.

കേരളീയ സമൂഹത്തില്‍ ഒരിക്കലും വേരുറപ്പിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. വര്‍ഗീയതയുടെ കാര്‍ഡ് കേരളത്തില്‍ വിലപ്പോവില്ലെന്നും രാജ്ദീപ് ചൂണ്ടാകാട്ടി.

ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ സംസാരിക്കവേയാണ് കേരളത്തില്‍ ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിക്കുന്നത് അദ്ദേഹം ചൂണ്ടികാട്ടിയത്.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരെയും കോര്‍പറേറ്റുകളെയും ബഹിഷ്‌ക്കരിക്കുന്ന രീതി മാധ്യമങ്ങള്‍ അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിത് ഷായ്ക്കും മകനുമെതിരായ അഴിമതി വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാത്തതിനെതിരേയും അദ്ദേഹം രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. അധാര്‍മിക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ചാനല്‍ മേധാവികള്‍ നിയമനിര്‍മ്മാണ സഭകളിലിരുന്ന് ധാര്‍മികത പുലമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്ദീപ് എഴുതിയ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകം ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News