ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങളെടുക്കുന്നത് അവസാനിപ്പിക്കണം; താക്കീതുമായി കേന്ദ്രമന്ത്രി

ദില്ലി: ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന സിനിമകള്‍ മാത്രമാണ് ഇന്ത്യന്‍ സംവിധായകര്‍ അണിയിച്ചൊരുക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മറ്റുമതങ്ങളെ കുറിച്ച് സിനിമയെടുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യമുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

സജ്ഞയ് ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പത്മാവതി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗിരി രാജ് സിംഗിന്റെ പ്രതികരണം മറ്റുമതങ്ങളെ കുറിച്ച് സിനിമയെടുക്കാന്‍ സജ്ഞയ് ബന്‍സാലി ഉള്‍പ്പടെയുള്ള മറ്റ് സംവിധായകന്‍മാരെയും വെല്ലുവിളിച്ചുകൊണ്ടാണ് ഗിരിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇനിയും ഇത്തരം ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.ചിത്രത്തിനെതിരെ ഉമാഭാരതി അടക്കം ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News