മമ്മൂട്ടിയുടെ അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ പേരന്‍പ് തീയറ്ററുകളിലേക്ക്; വിശേഷങ്ങള്‍ ഇങ്ങനെ

മമ്മൂട്ടി നായകനായി എത്തുന്ന തമിഴ് ചിത്രമാണ് പേരന്‍പ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ വിവരം. പ്രശസ്ത സംവിധായകന്‍ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പേരന്‍പ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പും പുറത്തിറങ്ങുന്നുണ്ട്.

ട്രാന്‍സ്ജെന്‍ഡറായ അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം കൈകാര്യം ചെയ്യുന്നത് യുവാന്‍ ശങ്കര്‍ രാജ ആണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here