പുതിയ പാര്‍ട്ടി ഉടനെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന കമല്‍ഹസന്‍. പ്രവര്‍ത്തനം ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപ്രവേശന പ്രഖ്യാപനം ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ജനങ്ങളില്‍നിന്നുള്ള സംഭാവനാ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

താന്‍ ഒരിക്കലും ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കണമെന്നു പറഞ്ഞിട്ടില്ല; അതേസമയം മതത്തിന്റെ പേരില്‍ വിഷം നല്‍കിയാല്‍ കുടിക്കരുത്. എത്രപേര്‍ എതിര്‍ക്കുന്നുവെന്നതു പ്രശ്‌നമല്ല; എന്തു ചെയ്യുന്നുവെന്നതിലാണു കാര്യം. തനിക്ക് ആവശ്യത്തിനു തല്ലുകൊണ്ടുകഴിഞ്ഞു. തുടര്‍ച്ചയായി അടിക്കാന്‍ താന്‍ മൃദംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News