അമേരിക്കയില്‍ പള്ളിയില്‍ വെടിവയ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലുള്ള പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു.

വില്‍സണ്‍ കൗണ്ടിയിലുള്ള ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.
പ്രാദേശിക സമയം പകല്‍ 11.30ഓടെ പള്ളിയിലേക്കെത്തിയ തോക്കുധാരിയായ അജ്ഞാതന്‍ ആളുകള്‍ക്കുനേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
ഇതിനു ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.

സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന സംഭവത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News