യുവതിയെ കൊന്ന് പെട്ടിയിലാക്കി; ഡോക്ടര്‍ അറസ്റ്റില്‍

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടര്‍ അറസ്റ്റില്‍.കാമുകിയ്ക്ക് വേറെ ബന്ധമുണ്ടെന്ന സംശയമാണ് കൊല ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.

ജാര്‍ഖണ്ഡ് പോലീസ് ആണ് പ്രതിയെ അറസ്‌റ് ചെയ്തത്.കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി ഡോക്ടര്‍ മിര്‍സ റഫീഖ്.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചെയിനിക കുമാരിയുമായി പ്രണയത്തിലായിരുന്നു. 3 വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ അടുത്തകാലത്തായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിര്‍സ പെണ്‍കുട്ടിയെ കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു .

തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും .പിന്നീട് മൃദദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News