ഇന്ത്യനായി ഒരിക്കല്‍ കൂടി കമല്‍ അവതരിക്കും; പിന്തിരിപ്പിക്കാന്‍ അണിയറ നീക്കം ശക്തം

ചെന്നെ: അഴിമതിക്ക് എതിരായി പോരാട്ടം നടത്തുന്ന സേനാപതി കമല്‍ഹാസന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്.

തെന്നിന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഈ സിനിമയുടെ രണ്ടാം പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രഖ്യാപനം തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും കമലും ഒന്നിച്ചാല്‍ ഉണ്ടാകുന്ന ഹിറ്റിനെ ഓര്‍ത്ത് മാര്‍ത്തമല്ല. രാഷ്ട്രീയ നേട്ടത്തിനായി കമല്‍ ‘ഇന്ത്യനെ’ ഉപയോഗപ്പെടുത്തുമെന്നതിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ആശങ്ക.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്‍ ഹാസന്റെ അവസാനത്തെ സിനിമയായിരിക്കും ഇന്ത്യന്‍ – 2 എന്നാണ് പറയപ്പെടുന്നത്. രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2.0 റിലീസ് ചെയ്ത ശേഷം ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം പതിപ്പിലേക്ക് ശങ്കര്‍ കടക്കും.

അഴിമതിയില്‍ കുളിച്ച സര്‍ക്കാറിനെ തൂത്തെറിയുവാന്‍ തന്നോടൊപ്പം അണിനിരക്കാനാണ് കമല്‍ തമിഴ് ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ – 2 വില്‍ തമിഴകത്തെ ചില യാര്‍ത്ഥ സംഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുമെന്നാണ് വിവരം.

ശങ്കര്‍ ചിത്രത്തില്‍ നിന്ന് പിന്‍ മാറണം എന്ന് ആവശ്യം ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശങ്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News