ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഗണപതിയെന്ന ആനയ്ക്ക് ഇപ്പോള്‍ കടുത്ത പീഡനമാണ് കാലിനു മുകളില്‍ കഴുത്തിനോടു ചേര്‍ന്ന ഭാഗത്ത് തുളവീണു. കാല്‍ നീരുവെച്ചുതടിച്ചു.
ദേഹം മുഴുവന്‍ മര്‍ദനങ്ങളുടെ പാടുകള്‍. ഭക്ഷണവും വെള്ളവും ലഭിക്കുന്നത് വല്ലപ്പോഴും മാത്രം.മാള അന്നമനടയ്ക്കടുത്തുള്ള എരവത്തൂരിലെ മേലാംതുരുത്തില്‍ തലേക്കുളം ക്ഷേത്രത്തിന് സമീപമായുള്ള ആളൊഴിഞ്ഞ വളപ്പിലാണ് ആന കഴിയുന്നത്.
22 വയസ്സുള്ള ഈ ആനയുടെ ചിത്രം സഹിതം ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കേന്ദ്ര – സംസ്ഥാന അധികൃതര്‍ക്ക് പരാതി അയച്ചു.ഭക്ഷണവും വെള്ളവുമില്ലാതെയാണ് ആനയെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കാലിലെ രണ്ടു നഖങ്ങള്‍ മര്‍ദനംമൂലം വീണുപോയിട്ടുണ്ട്. പല സ്ഥലത്തും മാംസം പുറത്തേയ്ക്ക് കാണാം. വ്രണത്തില്‍ തന്നെയാണ് തളച്ചിരിക്കുന്ന ചങ്ങലയും കിടക്കുന്നത്.ആനയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. 2014 ഫെബ്രുവരി മാസത്തിലാണ് ആനയെ ഇവിടെ തളച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. എറണാകുളം വളഞ്ഞമ്ബലം സ്വദേശിയുടേതാണ് ആന എന്നുമാത്രമാണ് നാട്ടുകാരുടെ അറിവ്.
Get real time update about this post categories directly on your device, subscribe now.