
റെഡ്മി നോട്ട് 4നും മോട്ടോ ജി 5Sനോടും ഏറ്റുമുട്ടാന്‍ പാനസോണിക്ക് എത്തുന്നു. പാനസോണിക്കിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഇലൂഗ A4 ആണ് മിച്ച ഫീച്ചറുകളോടെ വിപണി കീഴടക്കാനായി എത്തിയിരിക്കുന്നത്.
5000mAh ബാറ്ററിയും 5.2 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഇലൂഗയ്ക്കുള്ളത്, 3 ജിബി റാമോഡുകൂടി ഈ മോഡലിന് 32 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. 128 ജിബി എക്‌സ്പാന്റബിള്‍ മെമ്മറിയും 13 മെഗാപിക്‌സല്‍ ക്യാമറയും ഇലൂഗയെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ആന്‍ട്രോയിഡ് 7.0 ന്യുഗട്ട് സ്മാര്‍ട്ട് ഫോണിന്റെ വിപണി വില 12,490 രൂപയാണ്.
15000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇലൂഗ പരിഗണിക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here