20 കാമുകൻമാരെ പറ്റിച്ച് 20 ഐ ഫോണ്‍ നേടിയ യുവതി; ക‍ഴിഞ്ഞില്ല തട്ടിപ്പ്; ഉഗ്രനൊരു വീടും സ്വന്തമാക്കി

സിനിമാക്കഥയല്ല, ഒരു യുവതി ഒരേ സമയം പ്രേമിച്ചത് 20 പേരെ. 20 പേരിൽ നിന്ന് പ്രണയ സമ്മാനമായി സ്വീകരിച്ചതാകട്ടെ 20 ഐ ഫോണുകൾ. ചൈനക്കാരിയാണ് കഥാ നായിക.

കാമുകന്മാര്‍ നല്‍കിയ ഐഫോണ്‍ വിറ്റ് യുവതി പിന്നീട് വമ്പൻ വീടും സ്വന്തമാക്കി. ചൈനീസ് ബ്ലോഗിങ് ഫോറമായ ടിയാന്‍ യാ യി ഡുവില്‍ കഴിഞ്ഞ ദിവസമാണ് ഈ വാർത്ത വന്നത്.

സംഭവം ഇങ്ങനെയാണ്. പ്രൌഡ് കിയയോബ എന്ന ഐഡിയുടെ സഹപ്രവര്‍ത്തകയായ ഷയോലി (പേര് യഥാര്‍ത്ഥമല്ല) തന്‍റെ 20 കാമുകന്മാരോടും പുതിയ ഐഫോണ്‍ 7 വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അവള്‍ ഈ ഫോണുകള്‍ പഴയ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന ഹുയി ഷൌ ബയോ എന്ന സൈറ്റില്‍ വിറ്റു.

എല്ലാ ഫോണുകള്‍ക്കും കൂടി 120,000 ചൈനീസ് യുവാന്‍ (11 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ചു. നിര്‍ധന കുടുംബത്തില്‍പ്പെട്ടവളാണ് ഷയോലി. ഈ പണം ഒരു വീട് വാങ്ങുന്നതിന് ഡൗണ്‍ പെയ്‌മെന്റ് കൊടുക്കാനാണ് അവള്‍ ഉപയോഗപ്പെടുത്തിയത്.

ബിബിസി അധികൃതര്‍ വെബ്‌സൈറ്റിന്റെ വക്താവുമായി ബന്ധപ്പെട്ടപ്പോള്‍ ഒകേ്ടാബര്‍ ആദ്യവാരം ഒരു യുവതിയില്‍ നിന്ന് തങ്ങള്‍ 20 ഫോണുകള്‍ വാങ്ങിയിരുന്നുവെന്ന് സ്ഥിരീകരിച്ചു.

ഋഎന്നാല്‍, യുവതിയുമായി ഒരു അഭിമുഖം വേണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അയാള്‍ അത് നിരസിക്കുകയായിരുന്നു. എന്തായാലും 20 ഐഫോണ്‍ കൊടുത്ത് വീട് വാങ്ങിയ കഥ ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയില്‍ വൈറലാകുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News