മലയാളക്കരയെ അത്ഭുതപ്പെടുത്തിയ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഇവിടെയുണ്ട്

മുപ്പത്തി മൂന്ന് വര്‍ഷം മുമ്പത്തെ കുട്ടികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന സിനിമയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. ആ കുട്ടിച്ചാത്തന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയാമോ?

അറിയേണ്ടവര്‍ ഏറണാകുളത്ത് ഹൈക്കോടതിവരെ ഒന്നു വരിക. കറുത്ത കോട്ടും ഗൗണുമിട്ട് നമുക്ക് കുട്ടിച്ചാത്തനെ അവിടെ കാണാം. അഡ്വ. എംഡി രാമനാഥാണ് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും വളരെ അകലെ മാറി ഇപ്പോള്‍ വക്കീല്‍ക്കുപ്പായത്തില്‍ ഇവിടെ ജീവിതം നയിക്കുന്നത്. തിരിച്ചറിയുന്നവര്‍ക്ക് മുന്നില്‍ എന്നാല്‍ പ‍ഴയ ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കാനൊന്നും അഡ്വ. രാമനാഥിനെ കിട്ടില്ല. പ‍ഴയ കുട്ടിച്ചാത്തന്‍റെ പേര് പറഞ്ഞ് ഇപ്പോ‍ഴും താരമായി നില്‍ക്കാന്‍ അവസരമുണ്ടെങ്കിലും അതില്‍ നിന്നൊക്കെ ഒ‍ഴിഞ്ഞ് മാറിയാണ് ഈ നടന്‍ ഇപ്പോള്‍ വ്യത്യസ്തനാകുന്നത്.

1984ല്‍ പുറത്തിറങ്ങിയ മൈഡീയര്‍ കുട്ടിച്ചാത്തന്‍ ഏതു കാലത്തും കുട്ടികള്‍ക്ക് പ്രിയപ്പെടുന്ന ചിത്രമാണ്. മുപ്പത്തിമൂന്നുവര്‍ഷം മുമ്പത്തെ അതിലെ കുട്ടികളെല്ലാം മുതിര്‍ന്നുക‍ഴിഞ്ഞാലും മനസ്സില്‍ കുട്ടിത്തം വിടാത്തവരെ സിനിമ ഇപ്പോ‍ഴും പിടികൂടും. നവോദയയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ ത്രീഡി ചിത്രം. ജിജോയാണ് സംവിധായകന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റ് കരസ്ഥമാക്കിയ ഈ കുട്ടികളുടെ ചിത്രം മുതിര്‍ന്നവരെയും തീയറ്ററില്‍ തിക്കിനിറച്ചോടിയാണ് ആ വിജയം നേടിയത്.

എംടി വാസുദേവന്‍ നായര്‍ എ‍ഴുതി കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോളിലൂടെയാണ് രാമനാഥിന്‍റെ സിനിമാപ്രവേശം. ആ ചിത്രത്തില്‍ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടുകയുണ്ടായി രാമനാഥ്.
തുടര്‍ന്ന് മൈഡീയര്‍ കുട്ടിച്ചാത്തനിലും രാമനാഥ് മികച്ച ബലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടുകയുണ്ടായി. രണ്ട് ദേശീയ അവാര്‍ഡ് നേടിയിട്ടും അധികകാലം രാമനാഥ് പിന്നീട് സിനിമയില്‍ തുടര്‍ന്നില്ല. സത്യന്‍ അന്തിക്കാടിന്‍റെ കളിയില്‍ അല്‍പ്പം കര്യം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

ചെന്നൈ ലയോള കോളേജില്‍ നിന്നാണ് രാമനാഥ് നിയമത്തില്‍ ബിരുദം നേടിയത്. കുട്ടിച്ചാത്തനെ തേടി പലരും അഭിമുഖത്തിനും ഫോട്ടോയെടുപ്പിനുമൊക്കെ വരാറുണ്ടെങ്കിലും എല്ലാവരെയും അദ്ദേഹം താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഒ‍ഴിവാക്കാറാണ് പതിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News