മന്ത്രി എം എം മണിയുടെ സഹോദരന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ കസ്റ്റഡിയില്‍

അടിമാലി: വൈദ്യുതി വകുപ്പ്‌ മന്ത്രി എം എം മണിയുടെ സഹോദരന്‍ എംഎം സനകന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ കസ്റ്റഡിയില്‍. മുരിക്കാശേരി ഉപ്പുതോട്‌ സ്വദേശി എബിയെയാണ്‌ അടിമാലി പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.

ഇയാളുടെ കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കഴിഞ്ഞ മാസം എട്ടിന്‌ വെള്ളത്തൂവലിന്‌ സമീപം അവശ നിലയയില്‍ കണ്ട സനകന്‍ ഒന്‍പതാം തിയ്യതി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ്‌ മരണപ്പെട്ടത്‌.

എബിയുടെ കാറിടിച്ചതാണ്‌ സനകന്റെ മരണത്തിന്‌ കാരണമായതെന്ന്‌ കാണിച്ച്‌ ഇടുക്കി ജില്ലാ പൊലീസ്‌ മേധാവിക്ക്‌ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ നടപടി. എബിയെ പൊലീസ്‌ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here