യുവമോര്‍ച്ചയില്‍ കുമ്മനപക്ഷം പിടിമുറുക്കി; കെ സുരേന്ദ്രനെ ഒ‍ഴിവാക്കി

തിരുവനന്തപുരം: യുവമോര്‍ച്ചയുടെ ചുമതലയില്‍നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി പകരം എം.ടി. രമേശിനെ നിയോഗിച്ച്‌ ബി.ജെ.പി. സംസ്ഥാന സംഘടനാ ചട്ടക്കൂടില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അനുകൂലിക്കുന്ന വിഭാഗം പിടിമുറുക്കുന്നു.

പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകളിൽ നിന്നും നിലവിലെ നേതാക്കളെ പുതുക്കി നിശ്ചയിച്ചു.സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ അനുകൂലിക്കുന്നവര്‍ക്കാണ് പുതിയ ചാർജ് നൽകിയിരിക്കുന്നത്.

ആലപ്പുഴയില്‍ സമാപിച്ചസംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ പട്ടിക അവതരിപ്പിച്ചത്. പാര്‍ട്ടി ആസ്ഥാനമുള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ചുമതലയുമുണ്ടായിരുന്ന കെ. സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്കുമാറ്റി. കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് സുരേന്ദ്രന് പുതുതായി നല്‍കിയത്.

യുവമോര്‍ച്ചയ്ക്കൊപ്പം മധ്യമേഖല, ഒ.ബി.സി. മോര്‍ച്ച എന്നിവയുടെ ചുമതല എം.ടി. രമേശിനുനല്‍കി. കുമ്മനത്തിന് ഏറ്റവും വിശ്വസ്തനായ വ്യക്തിയായി കണക്കാക്കപ്പെടുന്ന രമേശിനൊപ്പമാണ് പാര്‍ട്ടി എന്ന് ഉറപ്പിക്കുന്നതാണ് സംഘടനാച്ചുമതലയിലെ മാറ്റങ്ങള്‍.

നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും രമേശിനാണ്. ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ്. മഹിളാമോര്‍ച്ചയുടെ ചുമതല ശോഭാ സുരേന്ദ്രന് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News