ഗൗരിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ ഭാര്യ ഗൗരിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങളാണ് ‘ആങ്ങള’മാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസമായിരുന്നു ഷാരൂഖിന്റെ പിറന്നാള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത വന്‍പാര്‍ട്ടിയോടു കൂടിയായിരുന്നു ആഘോഷം. പാര്‍ട്ടിയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

#alibaughdiaries ?

A post shared by Seema Khan (@seemakhan76) on

ചിത്രങ്ങളില്‍ ഒന്നില്‍, അടിവസ്ത്രം പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ഗൗരി ധരിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി സൈബര്‍ ഗുണ്ടകള്‍ രംഗത്തെത്തിയത്.

#midweekbirthdayshenanigans❤️

A post shared by Seema Khan (@seemakhan76) on

പ്രായത്തിന് ചേരുന്ന വസ്ത്രം അണിയണമെന്നും ഷാരൂഖിനെ പോലൊരു താരത്തിന്റെ ഭാര്യ ഇതുപോലെയുള്ള മോശം വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് ഇവരുടെ വാദങ്ങള്‍. ഷാരൂഖിന്റെ ഭാര്യ എന്നതിലുപരി രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് ഓര്‍ക്കണമെന്നും ‘ആങ്ങള’മാരില്‍ ചിലര്‍ ഓര്‍മിപ്പിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here