കയ്യടിക്കാം; വഞ്ചിയിൽ സൂക്ഷിച്ച ചില്ലറത്തുട്ടുകൾ കൊണ്ട് ചേച്ചിക്ക് സ്വപ്ന സമ്മാനം നല്‍കിയ കുഞ്ഞനുജന്

പരസ്പരം അടിപിടി കൂടുന്ന സഹോദരീ സഹോദരൻമാർ കണ്ട് പഠിക്കണം ഈ കുഞ്ഞനുജന്‍റെ ചേച്ചിയോടുള്ള സ്നേഹം. ജയ്പ്പൂരുകാരനായ ജെയ്ഷ് ചേച്ചിക്ക് ദീപാവലി സമ്മാനമായി നൽകിയത് ഒരു സ്കൂട്ടർ.

സ്കൂട്ടറിനായി പണം കണ്ടെത്തിയതാകട്ടെ നാളുകളായി വഞ്ചിയിൽ സ്വരുപിച്ച നാണയത്തുട്ടുകൾ കൊണ്ടും. ദീപാവലി തലേന്നാണ് ചേച്ചിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകാൻ ജെയ്ഷ് തീരുമാനിച്ചത്.

വഞ്ചി പൊട്ടിച്ചെടുത്ത മു‍ഴുവൻ നാണയത്തുട്ടുകളുമെടുത്ത് ചേച്ചിയുമൊത്ത് വാഹനം വിൽക്കുന്ന കടയിലെത്തി.സ്ഥാപനം അടയ്ക്കുന്ന തിരക്കിലായിരുന്ന ജീവനക്കാരുടെ മുന്നിലേക്ക് ജെയ്ഷ് നാണയത്തുട്ടുകൾ നിരത്തി.

നാണയത്തുട്ടുകൾ സ്വീകരിക്കാനാകില്ലെന്ന് ആദ്യം ജീവനക്കാർ പറഞ്ഞെങ്കിലും ജെയ്ഷയുടെ ആവശ്യം കേട്ട് മനസലിഞ്ഞു. പിന്നീട് ജീവനക്കാരെല്ലാം ഒരുമിച്ചിരുന്ന് നാണയത്തുട്ടുകൾ എണ്ണിയെടുത്തു.

62000 രൂപയുടെ പുതു പുത്തൻ ഹോണ്ട സ്കൂട്ടറും വാങ്ങി ജെയ്ഷയും ചേച്ചിയും വീട്ടിലേക്ക് പോയി. മക്കളുടെ സ്നേഹത്തിന്‍റെ ആ‍ഴമറിഞ്ഞതിന്‍റെ സംതൃപ്തിയിലാണ് മാതാപിതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News