‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’; ലഹരിക്കെതിരെ പിണറായിക്കൊപ്പം കൈകോര്‍ത്ത് കോഹ്‌ലി

കേരള പൊലീസിന്‍റെ ആന്‍റി ഡ്രഗ് ക്യാംപെയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങളിലേക്ക്

കേരള പോലീസ്‌ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ്‌ അസ്സോസിയേഷനുമായി ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ (‘Yes to cricket No to drugs’.) പരിപാടിക്കാണ് പിണറായിയും കോഹ്ലിയും ചേര്‍ന്ന് തുടക്കം കുറിച്ചത്.

ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിക്ക് ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ലഭിച്ചത്. ടീമംഗങ്ങളായ ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർക്ക് പുറമെ സഞ്ജു വി.സാംസൺ, സച്ചിൻ ബേബി എന്നിവരും കുട്ടി പൊലീസിന്‍റെയും കാണികളുടെയും നിറഞ്ഞ കരഘോഹം ഏറ്റുവാങ്ങി.

സംസ്ഥാന പൊലീസിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ക്രിക്കറ്റിന് സ്വാഗതം, മയക്കുമരുന്നിന് വിട എന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രി നൽകി ദീപശിഖ ഐ.എം വിജയൻ ലഹരി നിർമാർജ്ജനത്തിനായി കൊളുത്തി. വിരാട് കോഹ്ലിയാണ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്ന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ കലാപ്രകടനവും നടന്നു.

അന്തർദേശീയ ക്രിക്കറ്റ് മത്സരത്തിനോടനുബന്ധിച്ചുള്ള തപാൽ വകുപ്പിന്‍റെ പ്രത്യേക സ്റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്‌പോര്‍ട്‌സിലേയ്‌ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്‌ക്കും ശ്രദ്ധ തിരിച്ച്‌ മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയില്‍ നിന്ന്‌ മുക്തരാക്കുകയെന്നതാണ്‌ ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌.

പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ്‌ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്‌ ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്‌ ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹറ പറഞ്ഞു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യ്തത്. വിരാട്‌ കൊഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും പരിപാടികളില്‍ ഭാഗമായി.

പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും, ദൃശ്യവിസ്‌മയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News