ആഴ്ചയുടെ തുടക്കത്തില്‍ ഓഹരി വിപണി ഇങ്ങനെ; സെന്‍സെക്സ് നേട്ടത്തില്‍; നിഫ്റ്റി നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിക്ക് കഴിഞ്ഞയാഴ്ചത്തെ നേട്ടം അതുപോലെ നിലനിര്‍ത്താനിയില്ല. പുതിയ ആഴ്ചയുടെ ആദ്യദിവസം സെന്‍സെക്സ് നേട്ടത്തിലും നിഫ്റ്റി നഷ്ടത്തിലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 45.63 പോയന്റ് നേട്ടത്തില്‍ 33,731.19ലും നിഫ്റ്റി 0.70 പോയന്റ് താഴ്ന്ന് 10,451.80ലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1380 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

വിപ്രോ, ടിസിഎസ്,  എസ്ബിഐ, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News