ശ്യാമസുന്ദരന്‍ നമ്പൂതിരി ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി പ്രത്യുംഗിരാക്ഷേത്രത്തിലെ മേല്‍ശാന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലം ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി പ്രത്യുംഗിരാദേവിക്ഷേത്രത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് മേല്‍ശാന്തിയായി ഒറ്റപ്പാലം, കിവാനെല്ലൂര്‍ മനയില്‍ ശ്യാമസുന്ദരന്‍ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

വൈകുന്നേരം 5.30 ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്ത് മൂലമന്ത്രം ഉപദേശിച്ചു. തുടര്‍ന്ന് ക്ഷേത്ര തന്ത്രിയില്‍ നിന്നും ശ്രീകോവിലിന്റെ താക്കോല്‍ ഏറ്റുവാങ്ങി മേല്‍ശാന്തി ചുമതലയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here