തെറ്റിദ്ധരിക്കരുത്, ഇത് സിനിമയില്‍ ഉണ്ടാവില്ല; അതുല്യ രവിയുടെ മറുപടി

തന്റെ പുതിയ ചിത്രമായ യെമാലിയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി നടി അതുല്യ രവി.
യെമാലിയിലെ ഗ്ലാമറസ് മേക്ക് ഓവര്‍ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. സോഷ്യല്‍മീഡിയയില്‍ ആക്രമണം ശക്തമായതോടെയാണ് അതുല്യ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

അതുല്യയുടെ മറുപടി ഇങ്ങനെ:

ടീസര്‍ കണ്ട് നിങ്ങള്‍ ഒരു തീരുമാനത്തിലെത്തരുത്. ഈ ചിത്രത്തില്‍ തന്റേത് ഒരു മികച്ച കഥാപാത്രമാണ്. അവിചാരിതമായി ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെട്ടതിന് മാപ്പ് പറയുന്നു. അത് സിനിമയില്‍ ഉണ്ടാവുകയില്ല. എന്റെ കഥാപാത്രത്തോട് ഞാന്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.

വി.സെഡ് ദൊരൈ ആണ് യെമാലി സംവിധാനം ചെയ്തത്. സമുദ്രക്കനിയാണ് നായകന്‍.

കാതല്‍ കണ്‍ കാട്ടുതെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് അതുല്യ രവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News