‘കൊലക്കേസ്’ തെളിയിച്ച് അല്‍ഫോണ്‍സ് പുത്രന്റെ പിതാവ്

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പിതാവ് പുത്രന്‍ പോള്‍ ആണ് ഇന്നത്തെ സോഷ്യല്‍ മീഡിയാ താരം.

സംഭവം ഇങ്ങനെ:

അല്‍ഫോണ്‍സ് പുത്രന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം ഒരു വാഴക്കുല മോഷണം പോയിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പട്ടാപ്പകലായിരുന്നു മോഷണം. ഏകദേശം 30 കിലോ തൂക്കമുള്ള പൂവന്‍ കുലയാണ് നഷ്ടപ്പെട്ടത്.

കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ വാഴക്കുല നഷ്ടപ്പെട്ടത് പുത്രനെ വിഷമിപ്പിച്ചു. അദ്ദേഹം സ്വയം അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ചില പഴക്കടകളിലാണ് ആദ്യം അന്വേഷിച്ചത്.

പവര്‍ ഹൗസിലെ കവലയിലെ കടയില്‍ എത്തിയപ്പോള്‍, രണ്ടുപേര്‍ കുറച്ച് നേരം മുന്‍പ് ഒരു പൂവന്‍കുല വിറ്റുവെന്ന് മനസിലായി. വാഴക്കുല കണ്ടപ്പോള്‍ അത് സ്വന്തം വീട്ടിലേതാണെന്ന് അദ്ദേഹത്തിന് മനസിലായി.

കടയുടമ പണം വാങ്ങാതെ അത് അദ്ദേഹത്തിന് തിരിച്ചു നല്‍കി. 900 രൂപ വിലമതിക്കുന്ന വാഴക്കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ കടയുടമയ്ക്ക് വിറ്റത്.

മോഷണം പോയ വാര്‍ത്ത അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘എന്റെ അപ്പനാരാ പുത്രന്‍. സമയം കിട്ടുമ്പോള്‍ വാര്‍ത്ത വായിച്ചു നോക്കേണ. ചെറിയൊരു മോഷണകേസ് അപ്പന്‍ തന്നെ കണ്ടുപിടിച്ചു.’-അല്‍ഫോണ്‍സ് പോസ്റ്റിനൊപ്പം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here