ഐഎഫ്എഫ്‌കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍; ഉദ്ഘാടനച്ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥി

തിരുവനന്തപുരം: 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. 650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാര്‍ഥികള്‍ക്ക് 350 രൂപ. 14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം നടക്കുന്നത്.

ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് മേള. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.

സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
പരമാവധി പതിനായിരം പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ ടിവി പ്രൊഫഷണലുകള്‍ക്കും 1000, മീഡിയക്കും ഫിലിം സൊസൈറ്റികള്‍ക്കും 500 വീതം പാസുകള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.iffk.in വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here