ട്രെയിന്‍ ബാത്ത്‌റൂമില്‍ ലൈംഗിക ബന്ധം; മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍; സംഭവം തൃശൂരില്‍

തൃശൂര്‍: ശബരി എക്‌സ്പ്രസിന്റെ ബാത്ത്‌റൂമില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ പിടിയില്‍.

ഹൈദരാബാദില്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികളായ പത്തനംതിട്ട സ്വദേശികളാണ് റെയില്‍വെ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു.

ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ തൃശൂരില്‍ നിന്ന് പുറപ്പെട്ടത് മുതല്‍ ബാത്ത് റൂമില്‍ നിന്ന് അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടിരുന്നു. ഇതോടെ കോച്ചിലെ മറ്റു യാത്രക്കാര്‍ പരിശോധന നടത്തിയെങ്കിലും ബാത്ത്‌റൂം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് റെയില്‍വെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ബാത്ത് റൂം ബലമായി തുറക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News