ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി

മുന്‍ മന്ത്രി ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി ലഭിച്ചു. കേസില്‍ ഇ പി ജയരാജന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

മുന്‍ മന്ത്രി ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് വിജിലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അനുമതി ലഭിച്ചത്.കേസില്‍ ഇ പി ജയരാജന്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

ഇതോടെ ബന്ധു നിയമന കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പെട്ട മുന്‍ മന്ത്രി ഇ പി ജയരാജന്‍, വ്യവസായവകുപ്പ് സെക്രട്ടറിയായിരുന്ന പോള്‍ ആന്‍റണി,പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നീവര്‍ കോടതി നടപടിയോടെ കുറ്റവിമുക്തനായി. ശനിയാ‍ഴ്ച്ച വൈകുന്നേരം ഒപ്പു വെച്ച കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ഞായറാ‍ഴ്ച്ച ഉച്ചക്ക് ശേഷമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ബന്ധു നിയമന കേസിലെ നടപടി ക്രമങ്ങള്‍ എല്ലാം വിജിലന്‍സ് കോടതി അവസാനിപ്പിച്ചു.2016 ഒക്ടോബര്‍ ഒന്നിനാണ് ഇ പി ജയരാജന്‍റെ ബന്ധുവായ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡിന്‍റെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു.

ഇതാണ് കേസിന് ആസപദമായ സംഭവം .എന്നാല്‍ നവംബര്‍ 10 ന് സുധീര്‍ നമ്പ്യാരെ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനമേല്‍ക്കും മുന്‍പ് പിരിച്ച് വിട്ടു.പിരിച്ച് വിട്ടതിനാല്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍ .

ഇ പി ജയരാജന്‍ സ്വജനപക്ഷപാതം നടത്തി എന്ന ആക്ഷേപം നിലനിലനിള്‍ക്കില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.നേരത്തെ കേസ് അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു.നിലനിള്‍ക്കാത്ത കേസ് എടുത്തതിന് വിജിലന്‍സിന് കോടതിയില്‍ നിന്ന് വിമര്‍ശനംവും നേരിടേണ്ടി വന്നു.

ഇ പി ജയരാജന്‍ സ്വജനപക്ഷപാതം നടത്തി എന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ എന്നീവരാണ് വിജിലന്‍സിന് പരാതി നല്‍കിയത്. മാധ്യമ വാര്‍ത്തകളുടെ സ്വാധീനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും നിയമ പിന്തുണ ഉണ്ടാവില്ലെന്നതാണ് ഇപി ജയരാജനെതിരായ കേസ് ഒാര്‍മ്മിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News