ഹിമാചൽ തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; കോൺഗ്രസ്സും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

ദില്ലി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.68 അംഗ നിയമ സഭയിലേക്ക് മറ്റന്നാളാണ് വോട്ടെടുപ്പ്.അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാന മന്ത്രി മോഡിയുടേതെന്ന് അവസാന ഘട്ട പ്രചാരണത്തിന് എത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

ഹിമാചൽ പ്രദേശിൽ പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ മുഖ്യ കക്ഷികളായ കോൺഗ്രസ്സും ബി ജെ പിയും ഇഞ്ചോടിഞ്ഞു പോരാട്ടത്തിലാണ്.കോൺഗ്രസിന് എതിരായ ഭരണ വിരുദ്ധ വികാരവും അഭിപ്രായ സർവേകളിൽ ലഭിച്ച മേൽക്കയ്യും ബി ജെ പി ക്ക് നേരിയ മുൻതൂക്കം നൽകുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി,പാർട്ടി അധ്യക്ഷൻ അമിത് ഷാ,വിവിധ കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പല ഘട്ടങ്ങളിലായി ബി ജെ പി ക്ക് വേണ്ടി പ്രചാരണത്തിന് എത്തി.കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചും സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയുമായിരുന്നു ബി ജെ പി യുടെ പ്രചാരണം.

കോൺഗ്രസ് പ്രചാരണത്തിന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി,ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി,മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്,മുഖ്യമന്ത്രി വീർ ഭദ്ര സിംഗ് തുടങ്ങിയവർ നേതൃത്വം നൽകി.ബി ജെ പിയെയും പ്രധാന മന്ത്രി നരേന്ദ്ര മോഡിയെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് റാലികളിൽ രാഹുലിന്റെ പ്രചാരണം.

ഇന്നലെ മൂന്ന് തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുത്തു.ബി ജെ പി സർക്കാർ രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയതാക്കി രാഹുൽ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം ബി ജെ പി പ്രചാരണ റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ,കോൺഗ്രസ് ഒളിച്ചോടിയതിനാൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഏകപക്ഷീയമാണെന്ന് പരിഹസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here