ട്രംപിന് നേരെ അശ്ലീല ആംഗ്യം കാട്ടിയ യുവതിക്കെതിരെ കടുത്ത നടപടി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനു നേരെ അശ്ലീല ആംഗ്യം കാട്ടുകായായിരുന്നു യുവതി. ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ സൈക്കളില്‍ സഞ്ചരിച്ച ജൂല ബ്രിസ്‌ക്മാനെന്ന യുവതിയാണ് കൈയ്യുയര്‍ത്തി അശ്ലീല ആംഗ്യം കാട്ടിയത്.

കഴിഞ്ഞ മാസം 28ാം തിയതിയായിരുന്നു സംഭവം. യുവതി തന്നെ ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. വലിയ തോതില്‍ ചിത്രം പ്രചരിക്കുകയും ചെയ്തു.

ഇതോടെയാണ് കടുത്ത നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. ജൂല ബ്രിസ്‌ക്മാനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. അകിമാ എല്‍എല്‍സി എന്ന കമ്പനിയാണ് നടപടി എടുത്തത്. ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്ന വാദം യുവതി ഉന്നയിച്ചെങ്കിലും കാര്യമുണ്ടായില്ലയ

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള പ്രതിഷേധമാണ് താന്‍ രേഖപ്പെടുത്തിയതെന്ന് യുവതി വ്യക്തമാക്കി. സമാന പ്രവൃത്തി നടത്തിയ പുരുഷ ജിവനക്കാരനെതിരെ കമ്പനി നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News