രാജ്യസഭാ എംപിയാകാന്‍ പോയ കണ്ണന്താനത്തിന് ബിജെപി നേതാവിന്റെ പരിഹാസം

ജയ്പൂര്‍: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭാ എം പിയാകാനാണ് രാജസ്ഥാനിലെത്തിയത്. അദ്ദേഹം രാജസ്ഥാനില്‍ നാമനിര്‍ദേശപത്രിക നല്‍കിയതിനു പിന്നാലെയാണ് രൂക്ഷ പരിഹാസവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഘനശ്യാം തിവാരി രംഗത്തെത്തിയത്.

സ്വന്തം നാട്ടില്‍ ജയിക്കാന്‍ സാധിക്കാത്ത നേതാക്കളെ ഇത്തരത്തില്‍ രാജ്യസഭയിലെത്തിക്കുന്നതിലൂടെ ബിജെപി ഗുണമുണ്ടാകില്ലെന്നാണ് തിവാരിയുടെ പക്ഷം. ഇത്തരം രീതികള്‍ ശരിയല്ലെന്നും തിവാരി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി വസുന്ധര രാജെ അടക്കമുള്ളവര്‍ക്കൊപ്പം ജയ്പുരില്‍ നിയമസഭ സെക്രട്ടറിയെ കണ്ട് കണ്ണന്താനം പത്രിക നല്‍കി. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News