കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് എം സി ജോസഫൈന്റെ മറുപടി

കൊച്ചി: കേരളം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയത്.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം സി ജോസഫൈന്‍ പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം അറിയാത്തതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.

ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ല.  ഹാദിയയുടെ കാര്യത്തില്‍ മനു‍ഷ്യാകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ വ്യക്തമാക്കുമെന്നും ജോസഫൈന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

രേഖയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ളതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി. ഹദിയയെ സന്ദര്‍ശിക്കുന്ന വേളയിലാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി അഭിപ്രായപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel