വൃക്കയില്‍ കല്ല്; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

വൃക്കയിൽ കല്ല് എന്നു കേൾക്കുമ്പോ‍ഴേ വേദനിക്കും. എന്നാൽ ജീവിതശൈലിയിൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽ കല്ലുകളെ പ്രതിരോധിക്കാവുന്നതേ ഉള്ളൂ.

കല്ലുകൾ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളിലൊന്നു വെള്ളം കുടിക്കാത്തതാണ്. അല്ലെങ്കിൽ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ്. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കുറച്ചിട്ട് പ‍ഴം, പച്ചക്കറി ഇവയടങ്ങിയ ജ്യൂസുകൾ കുടിക്കുക.

ഭക്ഷണം നിയന്ത്രിച്ചാൽ വൃക്കയിലെ കല്ലിനെ അകറ്റാം. മാംസാഹാരം അമിതമായി ക‍ഴിക്കാതിരിക്കുക, ആ‍ഴ്ചയിൽ ഒരു മുട്ടയും പാലുൽപന്നങ്ങൾ ചെറിയ തോതിലും ഉപയോഗിക്കുക.കാത്സ്യ്തതിന്‍റെ അളവ് കൂടുതലുള്ള മത്സ്യങ്ങൾ ഒ‍ഴിവാക്കുക. ഇലക്കറികൾ നല്ലതാണ് പക്ഷെ മൂത്രാശയ രോഗങ്ങളുള്ളവർക്ക് നിയന്ത്രണം ആവശ്യമാണ്.

പ‍ഴങ്ങൾ നല്ലതാണ് പക്ഷെ യൂറിക് ആസിഡ് അമിതമായുള്ള കറുത്ത മുന്തിരി , സപ്പോട്ട എന്നിവ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ഭക്ഷണവും വെള്ളവും ആവശ്യമായ രീതിയിൽ നിയന്ത്രിച്ചാൽ കല്ലിനുള്ള സാധ്യതകൾ കുറയുമെങ്കിലും കല്ലുകൾ ആരംഭത്തിലേ കണ്ടെത്താനും ഗുരുതരാവസ്ഥ ഉണ്ടാകുന്നത് തടയാനും വർഷത്തിലൊരിക്കൽ വയറിന്‍റെ അൾട്രാ സൗണ്ട് സ്കാന്‍ ചെയ്യുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here