
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദിലീപിന്‍റെ 87 ദിവസത്തെ ജയിൽ ജീവിതം സിനിമയാക്കുന്നു. ഇര എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്നാണ്.
വൈശാഖിന്‍റെ അസോസിയേറ്റായ സൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കുറ്റാരോപിതന്‍റെ കഥയെന്നാണ് ഇരയുടെ ടാഗ് ലൈൻ. ഉണ്ണി മുകുന്ദനാണ് ഇരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിയയാണ് ചിത്രത്തിലെ നായിക.
അതേ സമയം സിനിമയുടെ കഥയെക്കുറിച്ചോ മറ്റു കാര്യങ്ങലെക്കുറിച്ചോ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here