വിപണി കീ‍ഴടക്കാന്‍ കാപ്ചർ റെനോ എത്തി

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് പുതിയ താരം കാപ്ചർ റെനോ എത്തി. ഫ്രഞ്ചുകാരായ റെനോയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച പേരു നൽകിയ മോഡലാണ് കാപ്ചർ.

ഇതിന്‍റെ ദില്ലി എക്സ്ഷോറൂം വില 9.99ലക്ഷം മുതൽ 13.88ലക്ഷം വരെ. ഡസ്റ്റർ എസ്യുവിയുടെ അതേ BO പ്ലാറ്റ്ഫോമിൽ നിർമിച്ച കാപ്ചർ ഇന്ത്യയിലെ റെനോയുടെ ഫ്ലാഗ്ഷിപ് മോഡലായിരിക്കും.

കാപ്ചറിന്‍റെ പ്രധാന എതിരാളികൾ ഹ്യുണ്ടായ് ക്രേറ്റ , ജീപ്പ് കോംപസ് എന്നിവരാണ്. പെട്രോൾ-ഡീസൽ എഞ്ചിനുകളിൽ ലഭ്യമാകുന്ന കാപ്ചറിനു ഒരുപാട് സുരക്ഷാ സംവിധാനങ്ങ‍ളും ഒരുക്കിയിട്ടുണ്ട്.

റെനോ -നിസാന്‍ സഖ്യത്തിന്‍റെ ചെന്നൈയിലെ നിർമാണ കേന്ദ്രത്തിൽ നിർമിച്ച കാപ്ചറിനു സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, വീതിയേറിയ ഗ്രില്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവയുണ്ട്.

ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം-ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് ക്ണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സന്നാഹങ്ങളും കാപ്ച്ചറിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here