ശക്തമായ തിരിച്ചുവരവിനൊരുങ്ങി മൈഥിലി; ഈ മേക്ക് ഓവര്‍ കണ്ടാല്‍ ഞെട്ടും

നടിമാരുടെ മേക്ക് ഓവര്‍ ഒരുപാട് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മൈഥിലിയുടെ ഈ പുതിയ മാറ്റം കണ്ട് അമ്പരപ്പിലാണ് ആരാധകര്‍.

മെലിഞ്ഞ്, മുടി ക്രോപ്പ് ചെയ്ത ഒരു പുതിയ മൈഥിലി. സത്യത്തില്‍ ഒറ്റ നോട്ടത്തില്‍ ആരാധകര്‍ക്ക് പോലും തിരിച്ചറിയാന്‍ പ്രയാസമുള്ള മേക്ക് ഓവര്‍.

രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിലുടെ മലയാളത്തില്‍ മിന്നിത്തിളങ്ങിയ മൈഥിലി ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദന്റെ പാതിരാക്കാലത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

പാതിരാകാലം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിനന്ദന പോസ്റ്റിലാണ് മൈഥിലി പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here