നോട്ടുനിരോധനത്തിന് ഒരു വര്‍ഷം; എല്‍ഡിഎഫ് പ്രതിഷേധദിനം ഇന്ന്

തിരുവനന്തപുരം: ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനമായ ബുധനാഴ്ച സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും.

തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫീസിനു മുന്നിലും മറ്റു ജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ എസ്ബിഐ ഓഫീസിനു മുന്നിലും പ്രതിഷേധധര്‍ണ സംഘടിപ്പിക്കും. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികളും പോസ്റ്റര്‍ പ്രചാരണങ്ങളും സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും. കോഴിക്കോട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.

മറ്റു ജില്ലകളിലെ ഉദ്ഘാടകര്‍: കൊല്ലം കെ പ്രകാശ് ബാബു, പത്തനംതിട്ട മനക്കര രാധാകൃഷ്ണന്‍, ആലപ്പുഴ ആനത്തലവട്ടം ആനന്ദന്‍, കോട്ടയം സി കെ നാണു, ഇടുക്കി കെ കെ ശിവരാമന്‍, എറണാകുളം എം വി ഗോവിന്ദന്‍, തൃശൂര്‍ പന്ന്യന്‍ രവീന്ദ്രന്‍, പാലക്കാട് എളമരം കരീം. മലപ്പുറം എ കെ ശശീന്ദ്രന്‍, വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ പി കെ ശ്രീമതി, കാസര്‍കോട് പി കരുണാകരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News