സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്നിറങ്ങും; സരിതയുടെ പരാതിയില്‍ പ്രാഥമികഅന്വേഷണത്തിന് ശേഷം നടപടി; യുഡിഎഫ് നേതാക്കളുടെ നില പരുങ്ങലില്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസില്‍ തുടരന്വേഷണം ആകാമെന്ന് ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു.

സരിതാ നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പിന് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്‌തെന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News