ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്നത് മോഷണവും കൊള്ളയുമാണെന്ന് റോയിട്ടേഴ്‌സ്; ഗോരക്ഷാ ട്രസ്റ്റുകള്‍ ഗുണ്ടാ സംഘങ്ങള്‍

കോഴിക്കോട്: ഗോരക്ഷാ എന്ന പേരില്‍ ഇന്ത്യയില്‍ നടന്നത് നഗ്‌നമായ മോഷണവും കൊള്ളയും ആണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി ആയ റോയിട്ടേഴ്‌സ്.

വടക്കേ ഇന്ത്യയിലെ ഗോ രക്ഷാ ട്രസ്റ്റുകള്‍ ഗുണ്ടാ സംഘങ്ങളാണെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അവര്‍ തട്ടിയെടുത്തത് 1,90,000 പശുക്കളെയാണെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.

റോയിട്ടേഴ്‌സിന്റെ സര്‍വ്വേപ്രകാരം സംഘ പരിവാര്‍ സംഘടനകളുടെ കീഴിലുള്ള പശുക്കളുടെ എണ്ണത്തിലുള്ള വര്‍ധന അമ്പത് ശതമാനമാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം, ദളിത് വിഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത പശുക്കളാണ്.

ഒരു പശുവിന്റെ വില ഏകദേശം 25000 രൂപ വച്ച് കണക്കാക്കിയ റോയിട്ടേഴ്‌സ്, പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന കൊള്ള ഏതാണ്ട് 234 കോടിയാണെന്നു തിട്ടപ്പെടുത്തിയിരിക്കുന്നു.

ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

32ഓളം പേര്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഒരു കേസില്‍ പോലും കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News