ദില്ലി പുകമഞ്ഞില്‍ കൂട്ടയിടി; എക്‌സ്പ്രസ് ഹൈവേയില്‍ കൂട്ടിയിടിച്ചത് 18 കാറുകള്‍

ദില്ലി: കാഴ്ച്ച മറയ്ക്കും വിധത്തില്‍ പുകമഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് ദില്ലി എക്‌സപ്രസ് ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി.

20 മീറ്റര്‍ അകലെയുള്ളവ പോലും വ്യക്തമായി കാണാനാകാതെ വന്നതിനെ തുടര്‍ന്ന് 18 കാറുകളാണ് എക്‌സ്പ്രസ് ഹൈവേയില്‍ കൂട്ടിയിടിച്ചത്.

ആഗ്ര-നോയിഡ യമുന എക്‌സ്പ്രസ്സ് ഹൈവേയില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. ഒന്നിന് പിറകേ ഒന്നായി കാറുകള്‍ വന്ന് കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതും കാണാം.

പകല്‍ സമയത്ത് മഞ്ഞിന്റെ കാഠിന്യം കൂടിയതോടെയാണ് കാറുകള്‍ ഒന്നിന് പിറകേ ഒന്നായി കൂട്ടിയിടിച്ചത്. ദില്ലിയെ മൂടിയ പുകമഞ്ഞിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel