ഇടിക്കൂട്ടിലെ ഇതിഹാസം; മുപ്പത്തിനാലാം വയസ്സില്‍ ചരിത്രം കുറിച്ച് മേരികോം

ഹോ ചി മിന്‍ സിറ്റി: ലോക ബോക്‌സിംഗ് റിങ്ങിലെ ഇതിഹാസമാണെന്ന് അടിവരയിട്ടുകൊണ്ട് മേരി കോം ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു. ഏഷ്യന്‍ വനിതാ പോരാട്ടത്തില്‍ അഞ്ചാം വട്ടവും സ്വര്‍ണമണിഞ്ഞ മേരികോം റിങ്ങിലേക്ക് ഉജ്ജ്വല മടങ്ങിവരവാണ് നടത്തിയത്.

വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം കീഴടക്കിയത്. സെമിയില്‍ ജപ്പാന്റെ സുബാസ കൊമൂറയെയാണ് മേരി കോം തോല്‍പ്പിച്ചത്.

മുപ്പത്തിനാലുകാരിയായ മേരി കോം അഞ്ചുതവണ ലോകകിരീടം നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവുകൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News