മോദിയുടെ നോട്ടുനിരോധനം തൊഴില്‍ മേഖലയെയും ദുര്‍ബലമാക്കി; തൊഴിലില്ലായ്മ, ഇനിയും രൂക്ഷമാകും

ദില്ലി: നോട്ട് നിരോധനം രാജ്യത്തെ തൊഴില്‍ മേഖലയെ ദുര്‍ബലമാക്കി. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ നാല് മാസം ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

വേതനം പണമായി കൈപ്പറ്റുന്ന തൊഴിലാളികളാണ് നോട്ട് നിരോധനത്തിന്റെ ദുരിതം ആദ്യം അനുഭവിച്ചറിഞ്ഞത്. ദൈനംദിന പണമിടപാടുകളെ ആശ്രയിച്ചു നില്‍ക്കുന്ന അസംഘടിത തൊഴില്‍ മേഖല തകര്‍ന്നു.

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ നാലു മാസം മാത്രം ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കാര്‍ഷിക മേഖല, ചെറുകിട ഇടത്തരം വ്യവസായ മേഖല എന്നിവയുടെ തകര്‍ച്ച നിരവധി പേരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞതും, നിക്ഷേപങ്ങള്‍ കുറഞ്ഞതും പുതിയ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കി. തൊഴിലില്ലായ്മ നിരക്ക് നോട്ട് നിരോധനത്തിന് ശേഷമുള്ള 11 മാസം കൊണ്ട് ഉയര്‍ന്ന നിരക്കിലെത്തി.

സാമ്പത്തിക രംഗത്ത് മാന്ദ്യം തുടരുന്നതിനാല്‍ തൊഴിലില്ലായ്മ, ഇനിയും രൂക്ഷമാകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here