മേരെ പ്യാരെ ദേശ് വാസിയോം എന്ന് പറഞ്ഞുകൊണ്ട് നരേന്ദ്രമോദി രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുകയാണ്. അന്തര്‍ദേശീയ തലത്തില്‍ പോലും വിമര്‍ശനമേറ്റുവാങ്ങിയ മോദിയുടെ പരിഷ്‌കരണം ജനങ്ങളില്‍ ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.
രാജ്യത്തെ സമ്പദവ്യവസ്ഥയ്ക്കാണ് അതിലേറെ അടിയേറ്റത്. കള്ളപ്പണം നിര്‍മ്മാര്‍ജനം ചെയ്യാനെന്ന പേരില്‍ കാട്ടിക്കൂട്ടിയ പരിഷ്‌കരണം രാജ്യം കണ്ട ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്ന് മോദിയോടടുത്ത വൃത്തങ്ങള്‍ പോലും പരസ്യമായി പറയുകയാണ്.
എന്നാല്‍ മോദി ഇപ്പോഴും സാമ്പത്തിക വിപ്ലവമെന്നാണ് നോട്ട് അസാധുവാക്കലിനെ വിലയിരുത്തുന്നത്. രാജ്യമാകെ കരിദിനമായും വിഡ്ഢിദിനമായും ആചരിക്കുമ്പോള്‍ സംഘപരിവാര്‍ അനുയായികള്‍ സാമ്പത്തിക വിപ്ലവമെന്ന മോദി വചനം ആവര്‍ത്തിക്കുകയാണ്.
‘സാമ്പത്തിക വിപ്ലവത്തിന് ഒരാണ്ട്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് ബിജെപിയേയും സംഘികളേയും ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്.
‘സാമ്പത്തിക വിപ്ലവത്തിന് ഒരാണ്ട്്’ എന്ന പരിഹാസട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരു പക്ഷെ ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും രൂക്ഷമായ പരിഹാസം ഉയരുന്നതും മോദിയുടെ സാമ്പത്തിക മണ്ടത്തര വിപ്ലവത്തിനെതിരായാണ്.
ട്രോള്‍ കാഴ്ച
പ്രൊഫൈല്‍ പിക്ചറാക്കാന്‍ പറ്റിയ പ്ലെയിന്‍ മീമും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

Get real time update about this post categories directly on your device, subscribe now.